Dueteronomy 1) ആരാണ് യഹോവയെ പൂർണ്ണമായി പറ്റിനിന്നത്? Who did wholly (wholeheartedly) follow the Lord? Caleb 2) തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിക്കാത്തിരുന്നതാര്? Who would not allow Israel to us pass through his land? Edom 2:24 3) അർഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻപ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടതാര്? Who took all the region of Argob and called Bashan after his own name, "Havoth Jair"?️ Jair the Manassite 3:14 4) മോശെ വേർതിരിച്ച മൂന്നു പട്ടണങ്ങളിൽ ഗിലെയാദിലെ രാമോത്ത് ആർക്കുള്ളതായിരുന്നു? Out of the three cities set apart by Moses, for whom was Ramoth in Gilead? 5) പർവ്വതത്തിൽ, എന്തിന്റെ നടുവിൽനിന്നാണ് യഹോവ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തത്❓ Out of the midst of what did Lord speak with a loud voice to all the assembly❓ 6) നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ നീ ആരുടെ പിന്നാലെ പോകരുതു❓ Whom should you no go after,lest the anger of the Lord your God be aroused against you and destroy you from the face of the earth❓ 7) ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ എന്തിനെ അയക്കും❓ What will the Lord your God send among those who are left and hide themselves from you until destroyed❓ 8) നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവക്ക് എന്തിനെക്കുറിച്ച് സ്തോത്രം ചെയ്യേണം❓ When you have eaten and are full, for what should you bless the Lord your God❓ 9) എവിടെയെല്ലാം വെച്ചാണ് യിസ്രായേൽ മക്കൾ യഹോവയെ കോപിപ്പിച്ചത്❓ At which places did Israelites provoked the Lord to wrath (made Him angry)❓ 10) യഹോവ പരദേശിയെ സ്നേഹിച്ചു അവന്നു എന്ത് നല്കുന്നു❓ God loves the stranger and give him what❓ 11) ഏത് മലകളിന്മേൽ വച്ചാണ് അനുഗ്രഹവും, ശാപവും പ്രസ്താവിക്കേണ്ടത്❓ On which mountains should the blessings and curses be proclaimed❓ 12) മാംസത്തോടുകൂടെ എന്ത് തിന്നരുത് ❓ What should not be eaten with flesh❓ 13) യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിന്നും എന്താണ് കയ്യിൽ പറ്റിയിരിക്കാൻ പാടില്ലാത്തതെന്ത്❓ For the Lord may turn from the fierceness of His anger and show you mercy, have compassion on you and multiply you, just as He swore to your fathers,what should not remain in your hand❓ 14) താനേ ചത്തതിനെ ആർക്ക് തിന്മാൻ കൊടുക്കാം❓ Whom can it be given to eat anything that dies of itself❓ 15) ആർക്ക് കൊടുക്കുമ്പോൾ ആണ് ഹൃദയത്തിൽ വ്യസനം തോന്നരുത്താത്❓ To whom should you give with out a grieving (grudging) heart❓ 16) നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു എന്തിനെ പിന്തുടരേണം❓ What should you follow, that you may live and inherit the land which the Lord your God is giving you❓ 17) അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം എവിടേക്കാണ് മടങ്ങിപ്പോകുവാൻ പാടില്ലാത്തത്❓ To where should the people not return to multiply horses❓ 18) നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ എങ്ങനെയുള്ളവൻ ആയിരിക്കേണം❓ What should you be like before the Lord your God❓ 19) സാക്ഷി കള്ളസ്സാക്ഷി ആണോ എന്ന് നല്ലവണ്ണം വിസ്താരം കഴിക്കേണ്ടതാര്❓ Who should make a thorough investigation on the witness as to whether he is a liar or not❓ 20) ഒരു പട്ടണത്തോടു യുദ്ധം ചെയ്വാൻ അടുത്തുചെല്ലുമ്പോൾ എന്ത് വിളിച്ചുപറയേണം❓ When you march up to attack a city, what should be offered to its people❓ 21) തനിക്കുള്ള സകലത്തിലും രണ്ടു പങ്കു കൊടുത്തു ആദ്യജാതനെന്നു സ്വീകരിക്കേണ്ടതാരെ❓ Who should be given a double share and acknowledged as the firstborn❓ 22) യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയവൻ എത്ര വെള്ളിക്കാശു പിഴയായി യുവതിയുടെ അപ്പന്നു കൊടുക്കേണം❓ How much fine should be paid to the young woman’s father by the man who has given an Israelite virgin a bad name❓ 23) ആരുടെ കൂലിയും വിലയുമാണ് യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരാൻ പാടില്ലാത്തത്❓ Whose earnings should you not bring into the house of the Lord your God to pay any vow❓ 24) വിധവയുടെ എന്താണ് പണയമായി വാങ്ങാൻ പാടില്ലാത്തത്❓ What should not be taken from the widow as a pledge❓ 25) യിസ്രായേൽ മക്കൾ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ അവരുടെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ചതാര് ❓ Who attacked all those who were lagging behind when the children of Israel were weary and worn out❓ 26) ദശാംശം എടുക്കുന്ന കാലം വരുന്നത് എത്രാം സംവത്സരത്തിൽ ആണ്❓ Which is the year of the tithe❓ 27) എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതാര്❓ Who should speak with a loud voice and say to all the men of Israel❓ 28) നിന്റെ തലെക്കു മീതെയുള്ള ആകാശവും കീഴുള്ള ഭൂമിയും എന്താകും❓ What will be the heaven above your head and the earth under you❓ 29) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആർക്കുള്ളവ❓ Whom do the secret things belong to❓ 30) നീ അനുസരിപ്പാൻ തക്കവണ്ണം, നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നതെന്ത്❓ What is very near you, in your mouth and in your heart, so that you may do it❓ 31) ദൈവമായ യഹോവയുടെ നിയമപെട്ടകത്തിന്നരികെ വെച്ചിട്ടുള്ള എന്താണ് നിന്റെ നേരെ സാക്ഷിയായിരിക്കുക❓ What beside the ark of the covenant of the Lord your God, remain there as a witness against you❓ 32) മോശെയോടൊപ്പം വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചതാര്❓ Who came with Moses and spoke all the words of this song in the hearing of the people❓ 33) സിംഹിപോലെ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നതാര്❓ Who dwells as a lion, and tears the arm and the crown of his head❓ 34) യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ്സമഭൂമിയിൽ എത്ര ദിവസം കരഞ്ഞുകൊണ്ടിരുന്നു❓ For how many days did the children of Israel weep for Moses in the plains of Moab❓ JOSHUA 1) ദൈവമായ യഹോവ തങ്ങളുടെ സഹോദരന്മാർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുവോളം അവരെ സഹായിക്കേണ്ടതാര്❓ Who has to help their brethren until they have taken possession of their land❓ 2) തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ ഒറ്റുകാർ എത്ര ദിവസം പർവ്വതത്തിൽ താമസിച്ചു❓ How long did the spies stay on the hills until the pursuers had searched and returned without finding them❓ 3) പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ വെള്ളം ഏത് പട്ടണത്തിനരികെവരെയാണ് ബഹുദൂരത്തോളം ചിറപോലെ പൊങ്ങിയത്❓ When the feet of the priests who carried the ark dipped in the edge of the water, up to which city did the water rise in a heap❓ 4) യോർദ്ദാനിൽനിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ എവിടെയാണ് നാട്ടിയത്❓ Where did Joshua set up the twelve stones that they had taken out of the Jordan❓ 5) യോശുവ യരിഹൊവിന് സമീപത്തിരിക്കുമ്പോൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരെ നിൽക്കുന്നതായി കണ്ടതാരെ ❓ Who stood opposite to Joshua, when he was by Jericho, with His sword drawn in His hand❓ 6) എത്ര പുരോഹിതന്മാരാണ് യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നത്❓ How many priests were blowing their trumpets and walking before the the ark of the Lord ’s covenant❓ 7) വെള്ളിയും പൊൻകട്ടിയും കൂടാതെ വേറെയെന്താണ് ആഖാൻ മോഹിച്ചെടുത്തത്❓ What did Achan covet and take along with silver and a bar of gold❓ 8) യിസ്രായേൽമക്കൾ കാൺകെ യോശുവ എന്താണ് യാഗപീഠത്തിന്റെ കല്ലുകളിൽ എഴുതിയത്❓ What did Joshua write on the stones, in the presence of the children of Israel❓ 9) സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയ്ത്തീ ർന്നതര്❓ Who was made woodcutters and water carriers for the congregation and for the altar of the Lord❓️ 10) യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ അധികം പേരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു പെയ്യിച്ചു കൊന്നത്തെവിടെവച്ച്❓ Where did the Lord cast down large hailstones from heaven and killed more than the children of Israel killed with the sword❓ 11) യിസ്രായേൽമക്കളുടെ ദേശത്ത് അനാക്യർ ശേഷിച്ചിരുന്നതെവിടെ❓ Which are the places where Anakims remained in the land of the children of Israel❓ 12) യിസ്രായേൽമക്കൾ ദേശം കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ രാജാക്കന്മാർ എത്ര❓ How many kings were defeated and killed by Israelites while they took the land❓ 13) ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നതാര്❓ Who are dwell among the Israelites until this day❓ 14) ഹെബ്രോന്റെ പണ്ടത്തെ പേരെന്ത്❓ What was Hebron's former name❓ 15) അനാക്കിന്റെ അപ്പനാര്❓ Who was the father of Anak❓ 16) എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു വരുന്ന കനാന്യർ പാർത്തിരുന്നതെവിടെ❓ Where was the Canaanites who become forced laborers among the Ephraimites dwelt in❓ 17) യോശുവ ആരോടാണ്, നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ട് എന്ന് പറഞ്ഞത്❓ To whom did Joshua say that you are a great people and have great power❓ 18) യെരീഹോ പട്ടണം ആർക്കാണ് അവകാശമായി കിട്ടിയത്❓ For whom was the city of Jericho given as their inheritance❓ 19) യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ആർക്കാണ് അവകാശം ലഭിച്ചത്❓ Whose inheritance was included in the share of the children of Judah, for the share of the children of Judah was too much for them❓ 20) യെഹൂദാമലനാട്ടിൽ നിശ്ചയിച്ച സങ്കേത നഗരമേത്❓ Which city was appointed or set apart as city of refuge in the mountains of Judah❓ 21) യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യർക്കു എല്ലാംകൂടി എത്ര പട്ടണവും കിട്ടി❓ How many cities did the Levites had within the possession of the children of Israel❓ 22) “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു എന്ത് പേരിട്ടു❓ What name was given to the altar by the children of Reuben and the children of Gad❓ 23) നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്❓ Who will become snares and traps for you, whips on your backs and thorns in your eyes❓ 24) എവിടെ വെച്ചാണ് യോശുവ ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചത്❓ Where did Joshua make a covenant with the people and make a statute and an ordinance for them❓ JUDGES 1) യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയതാര്❓ Who went up from the City of Palms with the children of Judah into the Wilderness of Judah❓ 2) കവർച്ചക്കാരുടെ കയ്യിൽനിന്നു യിസ്രായേലിനെ രക്ഷിച്ചതാര്❓ Who delivered Israel out of the hand of those who plundered them❓ 3) ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നതാര്❓ Who killed six hundred men of the Philistines with an ox goad❓ 4) കുടിപ്പാൻ വെള്ളം ചോദിച്ചപ്പോൾ പാൽ കൊടുത്തതാര്❓ Who gave milk when asked for water to drink❓ 5) സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആയിരിക്കുന്നതാര്❓ Who is like the sun comes out in full strength❓ 6) തോൽകൊണ്ടു ദൈവത്തെ രണ്ട് പ്രാവശ്യം പരീക്ഷിച്ചതാര്❓ Who tested God twice with the fleece❓ 7) ഗിദെയോൻ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു അവരുടെ കയ്യിൽ കൊടുത്തതെന്ത് ❓ What did Gideon give to the three hundred men divided into three companies❓ 8) ഗിദെയോന്റെ ആദ്യജാതനാര്❓ Who was the first born of Gideon❓ 9) തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു ഓടിപ്പോയി ബേരിലേക്കു ചെന്നു അവിടെ പാർത്തതാര്❓ Who ran away and fled to Beer and dwelt there,fear of Abimelech his brother❓ 10) അമ്മോന്യർക്കെതിരെ യിസ്രായേൽമക്കൾ ഒരുമിച്ചുകൂടി പാളയമിറങ്ങിയതെവിടെ❓ Where did the children of Israel assemble together and encamped against Ammonites❓ 11) യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുചെന്നതാര്❓ When Jephthah came to his house, who came out to meet him with timbrels and dancing❓ 12) യിഫ്താഹിന് ശേഷം യിസ്രായേലിന്നു ന്യായാധിപനായിരുന്നതാര്❓ Who judged Israel after Jephthah❓ 13) എവിടെവച്ചാണ് യഹോവയുടെ ആത്മാവു സിംശോനെ ഉദ്യമിപ്പിച്ചുതുടങ്ങിയത്❓ Where did the Spirit of the Lord begin to move upon Samson❓ 14)ശിംശോന്റെ ഭാര്യ ആർക്ക് ഭാര്യയായിയ്തീർന്നു❓ Whom was Samson’s wife given to❓ 15) കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു ശിംശോൻ എത്ര പേരെയാണ് കൊന്നുകളഞ്ഞത്❓ How many people did Samson kill with a fresh jawbone of a donkey❓ 16) ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം എത്ര പേർ മാളികയിൽ ഉണ്ടായിരുന്നു❓ How many men and women were there in the temple watching Samson perform❓ 17) എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തിയ ലേവ്യൻ ഏത് പട്ടണക്കാരനായിരുന്നു❓ From what city was the Levite, who came to the house of Micah, in the hill-country of Ephraim❓ 18) ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്കു പുരോഹിതന്മാരായിരുന്നതാര്❓ Who were the priests to the tribe of Dan until the day of the captivity of the land❓ 19) ഗിബെയയിൽ വന്നു പാർക്കുന്നവനായ വൃദ്ധൻ എവിടുത്തുകാരനായിരുന്നു❓ Where was the old man from, who lived in Gibeah❓ 20) അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം ഉണ്ടായിരുന്നതെവിടെ❓ Where was the ark of the covenant of God, in those days❓ 21) ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടായിരുന്നതെവിടെ❓ Where was the yearly feast of the Lord held in❓ RUTH 1) നൊവൊമിയും മക്കളും മരുമക്കളും എത്ര സംവത്സരം മോവാബ് ദേശത്തു പാർത്തു❓ How long did Naomi and her children live in the land of Moab❓ 2) രൂത്ത് വൈകുന്നേരംവരെ പെറുക്കിയതു മെതിച്ചപ്പോൾ എത്രമാത്രം ഉണ്ടായിരുന്നു❓ How much barley was there when Ruth threshed that she had gathered until evening❓ 3) രുത്ത് എങ്ങനെയുള്ള സ്ത്രീ എന്നാണ് പട്ടണക്കാർ അറിഞ്ഞിരുന്നത്❓ What kind of woman was Ruth known as among the people of town❓ 4) ഏഴ് പുത്രന്മാരേക്കാൾ ഉത്തമയായിരിക്കുന്നതാര്❓ Who is better than seven sons❓ 1 SAMUEL 1) ജീവപര്യന്തം യഹോവെക്കു നിവേദിക്കപ്പെട്ടതാര് ❓ Who had been lent to the Lord for lifelong❓ 2) ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ആരുടെ ഭവനത്തിന്റെ ഭുജമാണ് തകർക്കപ്പെടുക❓ Whose arm and the arm of his father’s house will be cut off, so that there will not be an old man in the house❓ 3) ദാൻ മുതൽ ബേർ-ശേബവരെ ഉള്ള യിസ്രായേലൊക്കെയും യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചതാരെ❓ Who had been established as a prophet of the Lord for all Israel from Dan to Beersheba❓ 4) ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ നിലത്തു വീണു പ്രസവിച്ചതാര്❓ Who bowed herself and gave birth when she heard the news that the ark of God was captured, and that her father-in-law and her husband were dead❓ 5) ഗത്തിൽ നിന്നും ദൈവത്തിന്റെ പെട്ടകം എവിടേക്കാണ് കൊടുത്തയച്ചത്❓ Where did they send the ark of God from Gath❓ 6) യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു എവിടെയാണുള്ളത്❓ Where does the large stone on which they set the ark of the Lord remains to this day❓ 7) ശമുവേലിന്റെ കാലത്ത് യിസ്രായേൽ ആരുമായാണ് സമാധാനത്തിലായിരുന്നത്❓ With whom was Israel at peace in the days of Samuel❓ 8) ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞതാര്❓ Who turned aside after dishonest gain and took bribes and perverted justice❓ 9) വിരുന്നിന് ക്ഷണിക്കപ്പെട്ടവർ എത്ര പേർ ഉണ്ടായിരുന്നു❓ How many were invited for the dinner❓ 10) ബെന്യാമീൻഗോത്രത്തിൽ ഏത് കുടുംബമായിയിരുന്നു ശൌലിന്റേത്❓ Which family (clan) from the tribe of Benjamin was Saul belongs to❓ 11) എവിടെവച്ചാണ് ശൌലിനെ രാജാവാക്കിയത്❓ Where Saul was made King❓ 12) യിസ്രായേല്യരുടെ നേരെ വന്ന അമ്മോന്യ രാജാവാര്❓ Who was the king of Ammonites who came up against the Israelites❓ 13) യിസ്രായേൽദേശത്തെങ്ങും കാണ്മാനില്ലായിരുന്നതാരെ❓ Who was not found throughout all the land of Israel❓ 14) ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും ആരുടെ മക്കൾ ആയിരുന്നു❓ Whose sons were Kish the father of Saul, and Ner the father of Abner❓ 15) ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞതാരെ❓ Who was hacked in pieces (put to death) before the Lord in Gilgal❓ 16) ശൌലിന്റെ ആയുധവാഹകനായ്തീർന്നതാര്❓ Who became Saul's armor bearer❓ 17) ശൌലിന്റെ സേനാധിപതിയാര്❓ Who was Saul's army commander❓ 18) ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു ആർക്കാണ് ഭാര്യയായി കൊടുത്തത്❓ To whom was Saul's daughter Merab given at the time she should have been given to David❓ 19) ദാവീദും ശമൂവേലും പുറപ്പെട്ടു എവിടെയാണ് ചെന്നു പാർത്തത്❓ Where did Samuel and David go and stay❓ 20) ആരെയാണ് ദാവീദ് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചത്❓ Before whom, did David fall on his face to the ground, and bow down three times❓ 21) എവിടെവച്ചാണ് ദാവീദ് ഫെലിസ്ത്യനായ ഗൊല്യാത്തിനെ കൊന്നത്❓ Where did David kill Goliath the Philistine❓ 22) പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച പുരോഹിതന്മാരെ കൊന്നുകളഞ്ഞതാര്❓ Who killed the priests who wore the linen ephod❓ 23) ദാവീദ് ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു എന്ന് ശൗലിനെ അറിയിച്ചതാര്❓ Who told Saul that David is hiding with us in strongholds in the woods, in the hill of Hachilah❓ 24) ദുഷ്ടത ആരിൽനിന്ന് പുറപ്പെടുന്നു എന്നാണ് പഴഞ്ചൊൽ പറയുന്നത്❓ From whom does the proverb say that wickedness (evil deeds) comes❓ 25) യിസ്രായേലിൽനിന്നു ദാവീദ് തനിക്ക് ഭാര്യയായി കൊണ്ടുവന്നതാരെ❓ Whom did David take from Jezreel to be his wife❓ 26) എന്താണ് ദാവീദ് ശൌലിന്റെ തലെക്കൽനിന്നു എടുത്തു കൊണ്ടുപോയത്❓ What did David take away by Saul’s head❓ 27) ആഖീശ് രാജാവു ദാവീദിന് കല്പിച്ചു കൊടുത്ത ദേശം ഏത്❓ Which land did King Achish give to David❓ 28) ആരുടെ മേലാണ് ശൗൽ യഹോവയുടെ ഉഗ്രകോപം നടത്താത്തിരുന്നത്❓ Upon who did Saul not execute Lord's fierce wrath❓ 29) എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു എന്ന് ദാവീദിനോടു പറഞ്ഞതാര്❓ Who said this to David "I know that you are as good in my sight as an angel of God"❓ 30) ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ച ഇരുനൂറുപേരെ താമസിപ്പിച്ചിരുന്നതെവിടെ❓ Where were the two hundred men stayed who were so tired that they could not go with David❓ 31) ശൌലിന്റെയും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചതാര്❓ Who took the body of Saul and the bodies of his sons from the wall of Beth Shan❓ 2 SAMUEL 1) വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ ഏത് ജാതിക്കാരൻ ആയിരുന്നു❓ Who was the young man who brought the report about the death of Saul to David❓ 2) ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തതാരെ❓ Who was buried in his father’s tomb at Bethlehem❓ 3) അസാഹേലിന്റെ രക്ത പ്രതികാരത്തിനായി അബ്നേരിനെ കൊന്നതാര്❓ Who killed Abner for the blood of Asahel his brother❓ 4) ആരുടെ തലയാണ് അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തത്❓ Whose head was buried in the tomb of Abner❓ 5) ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയതെവിടെ❓ Where did Philistines left their images (idols)❓ 6) യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ കിളിവാതിലിൽകൂടി നോക്കിയതാര്❓ Who looked through a window, as the ark of the Lord came into the City of David❓ 7) രാത്രിയിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതാർക്ക്❓ To whom the word of the Lord came in the night❓ 8) ദാവീദിന്റെ സേനാധിപതിയാര്❓ Who was over the army of David❓ 9) രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നതാര്❓ Who ate at David's table like one of the king’s sons❓ 10) ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു യോവാബ് ആരെയാണ് ഏല്പിച്ചത്❓ Under the command of whom did Joab put the rest of the people that he might set them in battle array against the people of Ammon❓ 11) എവിടെ വെച്ചാണ് അബീമേലെക്ക് കൊല്ലപ്പെട്ടത്❓ Where was Abimelech killed❓ 12) നാഥാൻപ്രവാചകൻ യഹോവയുടെ പ്രീതിനിമിത്തം ശലോമോന് എന്ത് പേർ വിളിച്ചു❓ What name did Nathan the prophet,call Solomon❓ 13) അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു എന്ന് ദാവീദിനോട് പറഞ്ഞതാര്❓ Who told David that only Amnon is dead❓ 14) യോവാബിന്റെ കൃഷി ചുട്ടുകളഞ്ഞതാര്❓ Who set Joab's field on fire❓ 15) ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയതാര്❓ Who carried the ark of God back to Jerusalem❓ 16) നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു അബ്ശാലോം ആരോടാണ് പറഞ്ഞത്❓ To whom did Absalom say “Give advice as to what we should do.”❓ 17) അബ്ശാലോം യോവാബിന്നു പകരം ആരെയാണ് സേനാധിപതി ആക്കിയത്❓ Whom did Absalom make captain of the army instead of Joab❓ 18) ദാവീദിന്റെ അടുക്കൽ ആദ്യം ഓടിയെത്തിയതാര്❓ Who ran to David and reach first❓ 19) ദാവീദ് രാജാവു യോർദ്ദാൻ കടന്നശേഷം ആരെയാണ് ചുംബനംചെയ്തു അനുഗ്രഹിച്ചത്❓ Whom did king David kiss and bless after crossing over the Jordan❓ 20) ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നതാര്❓ Who was over the Cherethites and the Pelethites❓ 21) ദാവീദിന് തുണയായ്വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നതാര്❓ Who came to David's aid and struck the Philistine and killed him❓ 22) ആരാണ് ക്ഷയിച്ചുപോകുന്നതും തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു വിറെച്ചുകൊണ്ടു വരുന്നതും❓ Who will fade away, And comes frightened from their hideouts❓ 23) ദാവീദ് ആരെയാണ് അകമ്പടിനായകനാക്കിയത്❓ Whom did David appoint over his guard❓ 24) എവിടെയാണ് ദാവീദ് യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കിയത്❓ Where did David built an altar to the Lord❓ 1 KINGS 1) ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചതാര്❓ Who was afraid of Solomon and took hold of the horns of the altar❓ 2) ശലോമോൻ ആരെയാണ് യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞത്❓ Whom did Solomon remove from being priest to the Lord❓ 3) എവിടെയായിരുന്നു പ്രധാനപൂജാഗിരി❓ Which was the great high place where Solomon offered a thousand burnt offerings❓ 4) ഗിലെയാദ്ദേശത്തെ കാര്യക്കാരൻ ആരായിരുന്നു❓ Who was the only governor in the land of Gilead❓ 5) ആരുമായാണ് ശലോമോൻ ഉടമ്പടി ചെയ്തത്❓ With whom did Solomon make a treaty together❓ 6) എത്ര വർഷം കൊണ്ടാണ് ശലോമോൻ ആലയം പണിതുതീർത്തത്❓ How many years it took to finish the house of Lord in all its details❓ 7) യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി പണികളൊക്കെയും ചെയ്ത് തീർത്തതാര്❓ Who finished all the work for King Solomon for the house of the Lord❓ 8) ശലോമോൻ യഹോവെക്കു എത്ര ആടിനെയാണ് സമാധാനയാഗമായിട്ടു അർപ്പിച്ചത്❓ How many sheep did King Solomon offer as a sacrifice of peace offerings❓ 9) ശലോമോൻരാജാവു കപ്പലുകൾ പണിതത് എവിടെവച്ച്❓ Where did King Solomon built the ships❓ 10) ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു എവിടെനിന്നായിരുന്നു❓ Where was Solomon had his horses imported from❓ 11) യെരൂശലേമിൽനിന്നു വരുമ്പോൾ വഴിയിൽവെച്ചു യൊരോബെയാമിനെ കണ്ടതാര്❓ Who met Jeroboam on the way when he went out of Jerusalem❓ 12) ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോട് ദൈവത്തിന്റെ അരുളപ്പാടു അറിയിച്ചതാര്❓ Who spoke the Word of God to Rehoboam,king of Judah❓ 13) തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചതാര്❓ Who did not turn from his evil way and made priests from every class of people for the high places❓ 12) ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോട് ദൈവത്തിന്റെ അരുളപ്പാടു അറിയിച്ചതാര്❓ Who spoke the Word of God to Rehoboam,king of Judah❓ 13) തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചതാര്❓ Who did not turn from his evil way and made priests from every class of people for the high places❓ 14) ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകൾ എടുത്തുകൊണ്ടുപോയതാര്❓ Who took away all the gold shields which Solomon had made❓ 15) യൊരോബെയാമിന്റെ മകനായ നാദാബിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നതാര്❓ Who conspired against Nadab the son of Jeroboam and killed him at Gibbethon❓ 16) ശേമെരിനോടു രണ്ടു താലന്തു വെള്ളിക്കു ശമര്യ മല വാങ്ങിയതാര്❓ Who bought the hill of Samaria from Shemer for two talents of silver❓ 17) ഏലിയാവ് കുട്ടിയുടെമേൽ എത്ര പ്രാവശ്യം കവിണ്ണുകിടന്നു❓ How many times did Elijah stretch himself out on the child❓ 18) ബാലിന്റെ പ്രവാചകന്മാരെ എ വിടെവച്ചാണ് ഏലീയാവു വെട്ടിക്കൊന്നുകളഞ്ഞത്❓ Where did Elijah execute the prophets of Baal❓ 19) എലീശയുടെ പിതാവാര്❓ Who was the father of Elisha❓ 20) എത്ര പേരുടെമേലാണ് പട്ടണമതിൽ വീണത്❓ On how many men did the city wall fall❓ 21) യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്വാൻ ആഹാബിനെ ഉത്സാഹിപ്പിച്ചിരുന്നതാര്❓ Who stirred Ahab to do wickedness in the sight of the Lord❓ 22) ആരാണ് മീഖായാവിന്റെ അടുത്തുചെന്നു അവന്റെ ചെകിട്ടത്തു അടിച്ചത്❓ Who went near to Micaiah and struck on his cheek❓ 2 KINGS 1) അഹസ്യാവിന് മകനില്ലായ്കകൊണ്ടു അവന്നു പകരം രാജാവായതാര്❓ Because Ahaziah had no son, who became king in his place❓ 2) ദേശം ഗർഭനാശകവും, വെള്ളം ചീത്തയും, ഇരിപ്പു മനോഹരവുമായിരിക്കുന്ന പട്ടണമേത്❓ Which city is well located but water is bad, and the ground barren❓ 3) സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നിയതാർക്ക്❓ For whom the water on the other side looked like red as blood❓ 4) ആരാണ് ദൈവപുരുഷന് മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചത്❓ Who went ahead of the man of God and laid the staff on the face of the child❓ 5) എത്ര താലന്തു വെള്ളിയും എത്ര കൂട്ടം വസ്ത്രവുമാണ് നയമാൻ ഗേഹസിക്ക് കൊടുത്തത്❓ How many talents of silver and how many changes of garments did Naaman give to Gehazi❓ 6) ആരാണ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമർയ്യയെ വളഞ്ഞത്❓ Who gathered all his army, and went up and besieged Samaria❓ 7) രാജാവു ആരെയാണ് വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നത്❓ Whom did the king appoint in charge of the gate❓ 8) യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചതാര്❓ Who revolted against Judah’s authority and made a king over themselves❓ 9) മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയതാര്❓ Who fled to Megiddo and died there❓ 10) ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞതാര്❓ Who destroyed Baal from Israel❓ 11) ആരെയാണ് രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞത്❓ Who was slain with the sword in the king’s house❓ 12) അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും ആർക്കുള്ളതായിരുന്നു❓ For whom was the money from trespass offerings and the money from sin offerings belongs to❓ 13) ആരാണ് എലീശായുടെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞത്❓ Who came down to Elisha and wept over his face❓ 14) യോനാപ്രവാചകന്റെ പിതാവായ അമിത്ഥായി എവിടുത്തുകാരനായിരുന്നു❓ Where was the prophet Jonah the son of Amittai from❓ 15) ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയതാര് ❓Who came and took Gilead, Galilee and all the land of Naphtali; and carried them captive to Assyria❓ 16) ആഹാസ്രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു യാഗപീഠം പണിതതാര്❓ Who made the Altar before King Ahaz came back from Damascus❓ 17) ആരാണ് സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചത്❓ Who burned their children in fire to Adrammelech and Anammelech, the gods of Sepharvaim❓ 18) ആരാണ് അശ്ശൂർരാജാവിന്റെ വാക്കു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു❓ Who stood and called out the word of king of Assyria with a loud voice in Hebrew❓ 19) അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബിനെ കൊന്നതാര്❓ Who killed Sennacherib, the king of Assyria❓ 20) ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചതാര്❓ Who sent letters and a present to Hezekiah, after hearing that Hezekiah had been sick❓ 21) യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചതാര്❓ Who shed very much innocent blood, till he had filled Jerusalem from one end to another❓ 22) ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയതാര്❓ Who found the Book of the Law in the house of the Lord❓ 23) എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റിയതാര്❓ Who made Eliakim the son of Josiah king in place of his father Josiah, and changed his name to Jehoiakim❓ 24) ബാബേൽരാജാവായ നെബൂഖദുനേസർ നഗരത്തിന്റെ നേരെ വന്നപ്പോൾ ആരായിരുന്നു യെഹൂദാരാജാവ്❓ When Nebuchadnezzar king of Babylon came against the city, who was the king of Judah❓ 25) യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചതാര്❓ Who released Jehoiachin king of Judah from prison❓ 1 CHRONICLES 1) യിശ്മായേലിന്റെ ആദ്യജാതൻ ആര്❓ Who was the firstborn of Ishmael❓ 2) ആർക്കാണ് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നത് ❓ Who had an Egyptian servant❓ 3) ദാവീദിന്റെ മകളുടെ പേരെന്ത്❓ What was the name of David's daughter❓ 4) ആർക്കാണ് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നത്❓ Who had sixteen sons and six daughters❓ 5) യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ജ്യേഷ്ഠാവകാശം ലഭിച്ചതാർക്ക്❓ Whom the birthright of Reuben, the firstborn of Israel, was given to❓ 6) സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും ആർക്കാണ് ലഭിച്ചത്❓ Who were given the cities of refuge, Hebron; also Libnah with its common-lands❓ 7) താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതതാര്❓ Who has built Lower and Upper Beth Horon and Uzzen Sheerah❓ 8) ആരുടെ പുത്രന്മാരാണ് പരാക്രമശാലികളും വില്ലാളികളും ആയിരുന്നത്❓ Whose sons were mighty men of valor (warriors)—archers❓ 9) സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കാവൽക്കാരനായിരുന്നതാര്❓ Who was the keeper of the door of the tabernacle of meeting❓ 10) ശൌലിന്റെയും പുത്രന്മാരുടെയും അസ്ഥികളെ കുഴിച്ചിട്ടതെവിടെ❓ Where was the bones of Saul and his sons buried❓ 11) മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതാര്❓ Who has killed two lion-like heroes of Moab❓ 12) ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന അഹരോന്യരിൽ പ്രഭു ആരായിരുന്നു❓ Who was the leader of the Aaronites those came to David at Hebron to turn over the kingdom of Saul to him❓ 13) ദാവീദ് പെട്ടകം തന്റെ അടുക്കൽ കൊണ്ടുവരാതെ ആരുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്❓ Where did David take the ark instead of taking with him into the City of David❓ 14) വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞതുകൊണ്ടു ആ സ്ഥലത്തിന്നു എന്ത് പേർ പറഞ്ഞു വരുന്നു❓ 14) What name was called of that place which David defeated them and said, “God has broken through my enemies by my hand like a breakthrough of water.”❓ 15) പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നതാര്❓ Who were the doorkeepers for the ark❓ 16) ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതിയിരുന്നതാര്❓ Who blew the trumpets before the ark of the covenant of God regularly❓ 17) യഹോവയുടെ വാക്കുകളും, ദർശനവും എല്ലാം ദാവീദിനോടു പ്രസ്താവിച്ചതാര്❓ Who spoke to David according to all these words and vision❓ 18) ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചതാര്❓ Who killed eighteen thousand Edomites in the Valley of Salt❓ 19) ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചതാര്❓ Who took David’s servants, shaved them, and cut off their garments in the middle and sent them away❓ 20) ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നതാര്❓ Who killed Lahmi,the brother of Goliath the Gittite❓ 21) ആരാണ് ദൂതനെ കണ്ടപ്പോൾ ഒളിച്ചത്❓ Who hid when he saw the angel❓ 22) യഹോവയുടെ ആലയത്തിന്നായി ദാവീദ് സ്വരൂപിച്ച് വച്ച പൊന്ന് എത്ര❓ How much gold did David prepare for the house of the Lord❓ 23) ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ഏത് ഗോത്രത്തിൽ ആണ് എണ്ണിയിരുന്നത്❓ To which tribe did the sons of Moses, the man of God were reckoned (counted)❓ 24) ഹെബ്രോന്റെ പുത്രന്മാരിൽ തലവൻ ആര്❓ Who was the first of the sons of Hebron❓ 25) യഹോവെക്കു സംഗീതം ചെയ്വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സംഖ്യ എത്ര ❓ How many were instructed in the songs of the Lord❓ 26) ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്ന മോശെയുടെ മകനായ ഗേർശോമിന്റെ മകന്റെ പേരെന്ത്❓ What was name of the son of Gershom, the son of Moses, who was overseer of the treasuries❓ 27) ആരായിരുന്നു ദാവീദിന്റെ രാജമിത്രം❓ Who was the king’s companion and friend (confident)❓ 28) ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്നതാര്❓ Who spread their wings and overshadowed the ark of the covenant of the Lord❓ 29) ആരെയാണ് പുരോഹിതനായി അഭിഷേകം ചെയ്ത്❓ Who was anointed to be the priest❓ 2 Chronicles 1) ശലോമോൻ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിന്മേൽ എത്ര ഹോമയാഗം കഴിച്ചു❓ How many burnt offerings did Solomon offer on the bronze altar before the Lord❓ 2) ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ദാന്യസ്ത്രീയുടെ മകൻ ആര്❓ Who was the skillful master craftsman who is the son of a woman of the daughters of Dan❓ 3) മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി നിർത്തിയ സ്തംഭങ്ങളുടെ പേരെന്ത്❓ What was the name of the two pillars that set up before the temple❓ 4) അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിലവിളക്കും ദീപങ്ങളും എന്തുകൊണ്ടാണ് ഉണ്ടാക്കിയത്❓ The lampstands with their lamps to burn in the prescribed manner in front of the inner sanctuary are made out of what❓ 5) പെട്ടകത്തിൽ എന്താണുണ്ടായിരുന്നത്❓ What was there in the ark❓ 6) ശലോമോൻ എവിടെ കയറിനിന്നു കൊണ്ടാണ് യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു❓ On what did Solomon kneel down on his knees before all the assembly of Israel, and spread out his hands toward heaven❓ 7) എത്ര ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി❓ For how many days did they observe the dedication of the altar❓ 8) ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും മേൽവിചാരകന്മാരുമായവർ എത്ര പേർ ആയിരുന്നു❓ How many were the chiefs of officials, of King Solomon, who ruled over the people❓ 9) പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നത്❓ From where did the King's ship brings gold, silver, and ivory, apes and peacocks❓ 10) യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രാജാവായ്തീർന്നതാര്❓ Who reigned over the children of Israel who dwelt in the cities of Judah❓ 11) യഹോവയുടെ പൗരോഹിത്യത്തിൽനിന്നു ലേവ്യരെ നീക്കിക്കളഞ്ഞതാര്❓ Who rejected the Levites from serving as priests to the Lord❓ 12) ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകൾ എടുത്തുകൊണ്ടുപോയതാര്❓ Who carried away the gold shields which Solomon had made❓ 13) തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയംപ്രാപിച്ചതാര്❓ Who did prevail, because they rely on the Lord God of their fathers❓ 14) യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ ആരെയാണ് തോല്ക്കുമാറാക്കിയത്❓ Who was struck down by the Lord before Asa and Judah❓ 15) ആരുടെ വാഴ്ചയുടെ കാലത്താണ് ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്ന് നിയമം ചെയ്തത്❓ During whose reign the law was made that those who did not seek the Lord God of Israel, whether small or great, male or female, should be put to death❓ 16) ആരെയാണ് ആസാ കാരാഗൃഹത്തിൽ ആക്കിയത് ❓ Whom did Asa put in prison❓ 17) യെഹോശാഫാത്തിന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നതാര്❓ Who brought Jehoshaphat flocks of seven thousand seven hundred rams and seven thousand seven hundred male goats❓ 18) മീഖായാവിന്റെ ചെകിട്ടത്തു അടിച്ചതാര്❓ Who struck Micaiah on the cheek❓ 19) രാജാവിന്റെ എല്ലാകാര്യത്തിലും തലവനാരായിരിക്കുന്നതാര്❓ Who was over the people in all matters of the king❓ 20) സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആരുടെ മേലാണ് വന്നത്❓ Upon who the Spirit of the Lord came in the midst of the assembly❓ 21) ആരെയാണ് യഹോവ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചത്❓ Who was struck with an incurable disease in intestines❓ 22) കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തതാര് 23) ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞതാരെ❓ Who was killed in front of the altars❓ 24) യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞതാര്❓ Who did kill Zechariah with out remembering the kindness which Jehoiada his father had done to him❓ 25) തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ അന്വേഷിച്ചതു ആര്❓ Who sought the gods of the people, which could not rescue their own people❓ 26) ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നതാര്❓ Who was a leper until the day of his death❓ 27) തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു ബലവാനായിത്തീർന്നതാര്❓ Who became mighty, because he prepared his ways before the Lord his God❓ 28) തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തതാര്❓ Who became more unfaithful to the Lord even in the time of his distress❓ 29) തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നതാര്❓ Who were more diligent in sanctifying (cocecrating) themselves than the priests❓ 30) തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നവർക്കു വേണ്ടി പ്രാർത്ഥിച്ചതാര്❓ Who prayed for the multitude of people those had not cleansed themselves and ate the Passover contrary to what was written❓ 31) ആരായിരുന്നു ദൈവാലയപ്രമാണി❓ Who was the ruler of the house (official in charge oh the temple) of God❓ 32) യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആരുടെ ദർശനത്തിലാണ് എഴുതിയിരിക്കുന്നത്❓ In whose vision the rest of the acts and goodness of Hezekiah was written❓ 33) മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയതാര്❓ Who took Manasseh with hooks, and bound him with bronze fetters, and carried him off to Babylon❓ 34) ഹുൽദാ എന്ന പ്രവാചകിയുടെ ഭർത്താവ് ആരായിരുന്നു❓ Who was the husband of Huldah the prophetess❓ 35) ഏത് മിസ്രയീം രാജാവാണ് യോശീയാവിനോട് ദൈവവചനങ്ങളെ പറഞ്ഞത്❓ Which king of Egypt told Josiah the Words of God❓ 36) യെരൂശലേമിൽ യഹോവക്ക് ഒരു ആലയം പണിവാൻ ദൈവം ആരോടാണ് കല്പിച്ചത്❓ Who was commanded by Lord God of heaven to build Him a house at Jerusalem❓ EZRA 1) പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ കൊണ്ടുപോയതാര് ❓ Who took all the articles of gold and silver with the captives who were brought from Babylon to Jerusalem❓ 2) ബേഥേലിലെയും ഹായിയിലേയും നിവാസികൾ എത്ര പേരുണ്ടായിരുന്നു❓ How many were the people of Bethel and Ai❓ 3) ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവരേണ്ടതിന്നു ആർക്കാണ് ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തത്❓ Who was given food, drink, and oil to bring cedar logs from Lebanon❓ 4) യെരൂശലേമിലെ ദൈവാലയത്തിന്റെ പണി നിർത്തിവെക്കാൻ എഴുത്ത് എഴുതിയതാര്❓ Who sent a letter to stop the work of the house of God in Jerusalem❓ 5) യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടതാര്❓ Who came and laid the foundation of the house of God in Jerusalem❓ 6) നദിക്കു ഇക്കരെയുള്ള ദേശാധിപതിയാര്❓ Who was the governor of the region beyond the River❓ 7) യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും മനസ്സുവെച്ചിരുന്നതാര്❓ Who had prepared his heart to seek the Law of the Lord , and to do it, and to teach statutes and ordinances in Israel❓ 8) എസ്രാ എവിടെ വെച്ചാണ് ഉപവാസം പ്രസിദ്ധപ്പെടുത്തിയത്❓ Where did Ezra proclaim a fast❓ 9) യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ അഹവാ ആറ്റിന്റെ 8:21 മ്ലേച്ഛതകളെ ചെയ്തുവരുന്നു എന്ന് എസ്റായേ അറിയിച്ചതാര് ❓ Who informed Ezra that the people of Israel, including the priests and the Levites, have not kept themselves separate from the neighboring peoples with their detestable practices (abominations)❓ 10) ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നിൽക്കട്ടെ എന്ന് പറഞ്ഞപ്പോൾ അതിന് വിരോധം പറഞ്ഞവർ ആരെല്ലാം❓ Who opposed the whole assembly when they said that the princes should stand as representatives❓ NEHEMIAH 1) യെഹൂദയിൽനിന്നു വന്നവരിൽ നെഹമ്യായാവിന്റെ സഹോദരന്മാരിൽ ഒരുത്തനാര്❓ What was the name of Nehemiah's brethren who came with men from Judah❓ 2) ഹോരോന്യനായ സൻബല്ലത്തി ന്റെ അമ്മോന്യനായ ദാസൻ ആര്❓ Who was the Ammonite official with Sanballat the Horonite❓ 3) മിസ്പാപ്രഭുവായ യേശുവയുടെ മകന്റെ പേരെന്ത്❓ What was name of the son of Jeshua, the leader of Mizpah❓ 4) അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞതാര്❓ Who said this “Whatever they build, if even a fox goes up on it, he will break down their stone wall.”❓ 5) യെഹൂദന്മാരും പ്രമാണികളുമായ എത്ര പേരാണ് നെഹമ്യാവിന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നത്❓ How many Jews and rulers come to eat from Nehemiah's table❓ 6) എത്ര ദിവസം കൊണ്ടാണ് മതിൽ പണിതു തീർത്തത്❓ How many days it took to finish the wall❓ 7) ദേശാധിപതി ഭണ്ഡാരത്തിലേക്കു എത്ര പുരോഹിതവസ്ത്രമാണ് കൊടുത്തത്❓ How many priestly garments did the governor give to the treasury❓ 8) യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ എത്രാം മാസത്തിലെ ഉത്സവത്തിലാണ് കൂടാരങ്ങളിൽ പാർക്കേണ്ടത്❓ According to the Law, which the Lord had commanded by Moses, during the feast of which month should the children of Israel dwell in booths (temporary shelters )❓ 9) ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു അവർ എന്തിനെയാണ് വാർത്തുണ്ടാക്കിയത്❓ What did they make for themselves, And said, ‘This is your god That brought you up out of Egypt,’❓ 10) കൃഷിയുള്ള എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതാര്❓ Who should receive the tithes in all farming communities❓ 11) ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആരായിരുന്നു❓ Who was the king’s deputy in all matters concerning the people❓ 12) യെരൂശലേമിന്റെ ചുറ്റും തങ്ങൾക്കു ഗ്രാമങ്ങൾ പണിതിരുന്നതാര്❓ Who had built villages for themselves all around Jerusalem❓ 13) ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ തോബീയാവിന്നു ഒരു അറ ഒരുക്കിക്കൊടുത്തതാര്❓ Who prepaired a room for Tobiah in the courts of the house of God❓ ESTHER 1) എസ്ഥേർ രാജാവ് തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും എത്ര ദിവസം കാണിച്ചു❓ How many days did King Ahasuerus show the riches of his glorious kingdom and the splendor of his excellent majesty❓ 2) എസ്ഥേർ ആരുടെ മകളായിരുന്നു❓ Whose daughter was Esther❓ 3) രാജാവു തന്റെ മോതിരം കയ്യിൽനിന്നു ഊരി ആർക്കാണ് കൊടുത്തത്❓ King took his signet ring from his hand and gave it to whom❓ 4) മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ എസ്ഥേർ ആർക്കാണ് കല്പന കൊടുത്തത്❓ Whom did Esther give a command concerning Mordecai❓ 5) ഹാമന്റെ ഭാര്യയുടെ പേരെന്ത്❓ What was the name of Haman's wife❓ 6) ആരെയാണ് രാജവസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നത്❓Who was robed and led on horseback through the city square❓ 7) ഹാമാൻ ഉണ്ടാക്കിയ കഴുമരം എത്ര മുഴം ഉയരമുള്ളതായിരുന്നു❓ How height was the gallows which Haman made for Mordecai❓ 8) മൊർദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേൽവിചാരകനാക്കിവെച്ചതാര്❓ Who appointed Mordecai over the house of Haman❓ 9) ആണ്ടുതോറും എത്രാം തിയ്യതിയാണ് യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവർക്കു സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണ്ടത്❓ What days of the year should the Jews celebrate as the days on which the Jews had rest from their enemies, as the month which was turned from sorrow to joy for them, and from mourning to a holiday❓ 10) അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും ആയിരുന്നതാര്❓ Who was second to King Ahasuerus and was great among the Jews and well received by the multitude of his brethren❓ JOB 1) ഇയ്യോബിന്റെ ആടുകളേയും വേലക്കാരെയും കൊന്നതെന്ത്❓ What burned up and consumed the sheep and the servants❓ 2) ഇയ്യോബിന്റെ സ്നേഹിതന്മാർ ആരും ഒരു വാക്കും മിണ്ടാതെ എത്ര നാൾ അവനോടുകൂടെ നിലത്തിരുന്നു❓ How long did Job's friends sit down with him on the ground without saying a word to him❓ 3) കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ചതാര്❓ Who had Gold and filled their houses with silver❓ 4) ഇരയില്ലായ്കയാൽ നശിക്കുന്നതാര്❓ Who perishes for lack of prey❓ 5) തങ്ങളുടെ കൌശലത്തിൽ പിടിക്കപ്പെടുന്നവനാര്❓ Who will be caught in their own craftiness❓ 6) ദുഃഖിതനോടു ദയ കാണിക്കേണ്ടതാര്❓ Who should show kindness to one who is afflicted❓ 7) നെയ്ത്തോടത്തിലും വേഗതയുള്ളതു എന്ത്❓ What are swifter than a weaver’s shuttle❓ 8) ആരുടെ ആശയാണ് നശിച്ചുപോകുക❓ Whose hope shall perish❓ 9) ദൈവം എന്തിനെ പൊതിഞ്ഞു മുദ്രയിടുന്നു❓ What does God seal❓ 10) ദൈവം ഇയ്യോബിന്മേൽ വർധിപ്പിക്കുന്നതെന്ത്❓ What does God increase towards Job❓ 1) പ്രാണനെ വിടുകയെന്നുള്ളത് ആർക്കുള്ള പ്രത്യാശയാണ്❓ Whose hope will become a dying gasp (loss of life)❓ 12) അവൻ ആരെയാണ് വഴിയില്ലാത്ത ശൂന്യപ്രദേശത്തു ഉഴലുമാറാക്കുന്നത്❓ Who will be made to wander in a pathless wilderness❓ 13) നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ എന്താകുന്നു❓ What are proverbs of ashes❓ 14) എന്താണ് ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നത്❓ What is sealed up in a bag❓ 15) അവർ കഷ്ടത്തെ ഗർഭം ധരിച്ചു എന്തിനെ പ്രസവിക്കുന്നു❓ They conceive trouble and bring forth what❓ 16) എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നതെന്ത്❓ What rises up against me And bears witness to my face❓ 17) മേല്ക്കുമേൽ ബലം പ്രാപിക്കുന്നതാര്❓ Who will grow stronger and stronger❓ 18) ദുഷ്ടന്റെ നിവാസത്തിന്മേൽ എന്ത് പെയ്യും❓ What will be scattered on the dwelling of wicked❓ 19) ഇയ്യോബിനെ അന്യനായെണ്ണുന്നതാര്❓ Who counts Job as a foreigner❓ 20) ദുഷ്ടന്മാരുടെ മക്കൾ ആരോട് കൃപ യാചിക്കും❓ To whom should the children of godless person make amends❓ 21) ദുഷ്ടന് വിടുതൽ കിട്ടുന്നത് ഏത് ദിവസത്തിൽ❓ On what day the wicked shall be brought out❓ 22) ആർ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും❓ Who will be your gold And your precious silver❓ 23) ഇയ്യോബ് തന്റെ ആഹാരത്തെക്കാൾ എന്തിനെ സൂക്ഷിച്ചിരിക്കുന്നു❓ What did Job treasure more than his necessary food❓ 24) രാവിലെ എഴുന്നേല്ക്കുകയും രാത്രിയിൽ കള്ളനായി നടക്കുകയും ചെയ്യുന്നതാര്❓ Who rises with the light and like a thief in the night❓ 25) എന്താണ് തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ലാത്തത്❓ What are not pure in His sight❓
0
You can add this document to your study collection(s)
Sign in Available only to authorized usersYou can add this document to your saved list
Sign in Available only to authorized users(For complaints, use another form )